നി​ല​ന്പൂ​രി​ൽ വോ​ട്ടു​കച്ച​വ​ട​മെ​ന്നു ആ​രോ​പ​ണം
Sunday, April 18, 2021 11:12 PM IST
നി​ല​ന്പൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രും മു​ന്പേ നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി വോ​ട്ട് ക​ച്ച​വ​ട​മെ​ന്ന ആ​രോ​പ​ണം സ​ജീ​വ ച​ർ​ച്ച​യാ​കു​ന്നു. നി​ല​ന്പൂ​രി​ലെ ഫേ​സ് ബു​ക്ക് യു​ദ്ധം ക​ന​ക്കു​ന്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത് വോ​ട്ടു ക​ച്ച​വ​ട​ത്തി​ന്‍റെ പി​ന്നാ​ന്പു​റ ക​ഥ​ക​ൾ. വ​ർ​ഗീ​യ രാ​ഷ​ട്രീ​യ ശ​ക്തി​ക​ളു​മാ​യി യു​ഡി​എ​ഫ് ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി.​വി.അ​ൻ​വ​റും വി.​വി.പ്ര​കാ​ശും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തു​മെ​ല്ലാം ഫേ​സ് ബു​ക്കി​ലൂ​ടെ പ​ര​സ്പ​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗം കൊ​ഴുപ്പി​ക്കു​ന്ന​ത്. 2016ലെ ​വോ​ട്ടു ക​ച്ച​വ​ട​ത്തി​ന്‍റെ സൂ​ച​ന ന​ല്കി​യു​ള്ള പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പോ​സ്റ്റ് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. നി​ല​ന്പൂ​രി​ൽ ബി​ജെ​പി​യു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​.വി.പ്ര​കാ​ശ് ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന അ​ൻ​വ​റി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പോ​സ്റ്റോ​ടു കൂ​ടി വീ​ണ്ടും സ​ജീ​വ​മാ​യ​ത്.
മ​താ​ത്മ​ക രാ​ഷ​ട്രീ​യ​ത്തി​നു കീ​ഴ​ട​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ ഷൗ​ക്ക​ത്തി​ട്ട പോ​സ്റ്റ് വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ അ​ൻ​വ​റി​നു മ​റു​പ​ടി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ല​ന്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശ് രം​ഗ​ത്തെ​ത്തി. താ​ൻ ബി​ജെ​പി​യു​മാ​യി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്നു​മു​ള്ള പ്ര​ചാ​ര​ണം എം​എ​ൽ​എ​യു​ടെ പ​ദ​വി​ക്ക് ചേ​രാ​ത്ത​തും ത​രം താ​ഴ്ന്ന​തു​മാ​ണെ​ന്നും പ്ര​കാ​ശ് ദീ​ർ​ഘ​മാ​യ ഫേ​സ്് ബു​ക്ക് പേ​ജി​ൽ പ​റ​യു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി എ​ട​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന ത​ന്നെ നി​ല​ന്പൂ​രു​ക്കാ​ർ​ക്കു അ​റി​യാം. ആ​രാ​ണ് വ​ർ​ഗീ​യ​ത പ്ര​ചാ​ര​ണ​മാ​ക്കി വോ​ട്ട് തേ​ടാ​ൻ ശ്ര​മി​ച്ച​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും വി.​വി.​പ്ര​കാ​ശ് പ​റ​യു​ന്നു.
വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളു​മാ​യി വോ​ട്ടു​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന പാ​ര​ന്പ​ര്യം ത​നി​ക്കും കോ​ണ്‍​ഗ്ര​സി​നു​മി​ല്ല. നി​ല​ന്പൂ​രി​ലെ വി​ക​സ​ന മു​ര​ടി​പ്പും എം​എ​ൽ​എ​യു​ടെ ക​ഴി​വു​കേ​ടും യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ത്തി കാ​ട്ടി​യ​പ്പോ​ൾ ഇ​ട​തു സ്വ​ത​ന്ത്ര​ൻ പ​ച്ച​യാ​യി മ​ത​വും വ​ർ​ഗീ​യ​ത​യും പ​റ​ഞ്ഞാ​ണ് വോ​ട്ട് തേ​ടി​യ​ത്. പ​രാ​ജ​യം ഉ​റ​പ്പാ​യ​പ്പോ​ൾ ത​നി​ക്ക് നേ​രെ ബി​ജെ​പി വോ​ട്ട് ക​ച്ച​വ​ടം ഉ​യ​ർ​ത്തി ത​ടി ത​പ്പാ​നാ​ണ് നീ​ക്കം. ഇ​ട​തു സ്വ​ത​ന്ത്ര​ന്‍റെ അ​ക​വും പു​റ​വും നി​ല​ന്പൂ​രി​ലെ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞു​വെ​ന്നും വി.​വി.​പ്ര​കാ​ശ് പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളോ​ട് വി.​വി.​പ്ര​കാ​ശ് മൗ​നം പാ​ലി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.
പ്ര​കാ​ശി​ന്‍റെ പോ​സ്റ്റി​നു രൂ​ക്ഷ മ​റു​പ​ടി​യാ​ണ് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ന​ൽ​കി​യ​ത്. 2016ലെ ​ത​ന്‍റെ വി​ജ​യ​ത്തി​നാ​യി ത​ന്നേ​ക്കാ​ളേ​റെ പ​ണി​യെ​ടു​ത്ത ആ​ളെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വസാ​നി​പ്പി​ക്കു​ന്ന പോ​സ്റ്റി​ൽ കൂ​ട്ടു ക​ച്ച​ട​ത്തെ​ക്കു​റി​ച്ച് പ്ര​ചാ​ര​ണ സ​മ​യ​ത്ത് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ക​ച്ച​വ​ട​മെ​ല്ലാം ക​ഴി​ഞ്ഞ ശേ​ഷം മ​റു​പ​ടി​യു​മാ​യെ​ത്തി​യ​ത് സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടെ​ന്നു പ​റ​യു​ന്നു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​വി.​പ്ര​കാ​ശ് പ​ക്ഷം സ​ഹാ​യി​ച്ചു​വെ​ന്നു സൂ​ച​ന ന​ൽ​കി അ​ൻ​വ​ർ രം​ഗ​ത്തു വ​രു​ന്ന​തും ആ​ദ്യ​മാ​ണ്. ത​ന്നെ തോ​ൽ​പി​ക്കാ​ൻ 2016ൽ ​കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം കൃ​ത്യ​മാ​യി പ​ണി​യെ​ടു​ത്തു​വെ​ന്നു ആ​വ​ർ​ത്തി​ക്കു​ന്ന ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ഭാ​ഗം ഇ​തു ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​തു പ​റ​യാ​തെ പ​റ​ഞ്ഞ് വി.​വി.​പ്ര​കാ​ശി​നെ വേ​ദി​യി​ലി​രു​ത്തി ച​ന്ത​ക്കു​ന്നി​ൽ ന​ട​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.
ജ​യി​ച്ചാ​ലും തോ​റ്റാ​ലും നി​ല​ന്പൂ​രി​ലെ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പൊ​ട്ടി​ത്തെ​റി ശ​മി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ന്നേ വി​യ​ർ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം ഡി​സി​സി​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ യു.​കെ.​ഭാ​സി​യു​ടെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ൽ നി​ന്നു ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ട്ടു​നി​ന്നി​രു​ന്നു.