കോ​വി​ഡ് വ്യാ​പ​നം: ക​രു​വാ​ര​കു​ണ്ടി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും
Tuesday, April 20, 2021 12:16 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ്, ഡെ​ങ്കി​പ്പ​നി വ്യാ​പ​നം രൂ​ക്ഷ​മാ​യ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. യോ​ഗ​ത്തി​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ ഇ​ര​ട്ടി​യി​ലേ​റെ​യു​ള്ള ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
29 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​ത്. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വാ​ർ​ഡു​ത​ല​ത്തി​ൽ അം​ഗ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ഇ​തി​നു പു​റ​മെ 26 മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ശ​ക്ത​മാ​ക്കാ​നും മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ക്്സി​നേ​ഷ​ൻ ന​ട​ത്താ​നും ധാ​ര​ണ​യാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രും. ഡെ​ങ്കി​പ്പ​നി, കോ​വി​ഡ് എ​ന്നി​വ​ക്കെ​തി​രെ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ​വും കാ​ന്പ​യി​നും ന​ട​ത്തും. ഡെ​ങ്കി​പ്പ​നി​ക്കെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉൗ​ർ​ജി​ത​മാ​ക്കും. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​ഞ്ജു കെ. ​നാ​യ​ർ, എ​സ്ഐ സു​ജി​ത് മു​രാ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാനി​ർ, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.