കോ​വി​ഡ്: മ​ഞ്ചേ​രി​യി​ൽ വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണം: ഐ​എ​ൻ​എ​ൽ
Monday, May 10, 2021 12:13 AM IST
മ​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്നു മ​ഞ്ചേ​രി ഐ​എ​ൻ​എ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചി​ല സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നു ന​ഗ​ര​സ​ഭ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്.
കോ​വി​ഡി​ന്‍റെ വി​വി​ധ ത​രം​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡു​ത​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ നി​ഷ്ക്രി​യ​മാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ടെ ആ​ർ​ആ​ർ​ടി (റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം) ​വാ​ർ​ഡു​ക​ളി​ൽ നി​ശ്ച​ല​മാ​ണ്. നി​ല​വി​ൽ ഓ​രോ വാ​ർ​ഡി​ലും പോ​സി​റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡു​ക​ളി​ൽ എ​ത്ര പേ​ർ​ക്കു പോ​സി​റ്റീ​വ് കേ​സു​ക​ൾ ഉ​ണ്ടെ​ന്നു വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കോ വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ല. പോ​സി​റ്റീ​വാ​യി വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ മ​റ്റു വാ​ർ​ഡു ത​ല സ​മി​തി​ക​ളോ ബ​ന്ധ​പ്പെ​ടു​ന്നി​ല്ല.
ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നി​ന്നു ന​ഗ​ര​സ​ഭ ഉ​ട​ൻ പി​ൻ​മാ​റി വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു ഐ​എ​ൻ​എ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു .