ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ഹൈ​ടെ​ക് സ്കൂ​ൾ
Sunday, May 30, 2021 11:37 PM IST
നി​ല​ന്പൂ​ർ: ഏ​ഴു കു​ട്ടി​ക​ൾ​ക്കാ​യി ഹൈ​ടെ​ക് സം​വി​ധാ​ന​മൊ​രു​ക്കി നി​ല​ന്പൂ​രി​ന​ടു​ത്ത മൂ​ലേ​പ്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ. ചാ​ലി​യാ​ർ -ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് ഈ ​സ്കൂ​ൾ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്.

22 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​സ​ര​സ്വ​തി ക്ഷേ​ത്ര​ത്തി​ൽ അ​റി​വി​ന്‍റെ അ​ക്ഷ​ര​ങ്ങ​ൾ കു​റി​ച്ചു ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ​ഠി​ക്കു​ക ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ര​ണ്ടു കു​ട്ടി​ക​ൾ കൂ​ടു​ത​ൽ. മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ളം​തോ​ട് വാ​ർ​ഡി​ൽ​പ്പെ​ട്ട വെ​ണ്ടേ​ക്കും​പൊ​യി​ലി​ലു​ള്ള മൂ​ലേ​പ്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യു​ള്ള​ത് ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ്. ഒ​ന്നാം ക്ലാ​സി​ലേ​ക്കു ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യ​ത്. ഒ​ന്നാം ക്ലാ​സി​ലും ര​ണ്ടാം ക്ലാ​സി​ലും നാ​ലാം ക്ലാ​സി​ലും ര​ണ്ടു വീ​തം വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്നാം ക്ലാ​സി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യു​മാ​ണ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഉ​ണ്ടാ​വു​ക​യെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ യു.​പി.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് പ​റ​ഞ്ഞു. ഈ ​സ്കൂ​ളി​ലെ ഏ​ക അ​ധ്യാ​പ​ക​നും ഈ ​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ത​ന്നെ.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ക്കം അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ന്നാ​ണ് ഷെ​രീ​ഫ് മാ​ഷ് വ​രു​ന്ന​ത്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ണ്ടേ​ക്കും​പൊ​യി​ലി​ൽ നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യാ​ണ് സ്കൂ​ളു​ള്ള​ത്. 1999-ൽ ​സ്കൂ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ ഇ​വി​ടെ ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ സ്ഥി​ര​താ​മ​സ​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് മൂ​ലേ​പ്പാ​ട​ത്ത് അ​നു​വ​ദി​ച്ച സ്കൂ​ൾ ഇ​ങ്ങോ​ട്ടു മാ​റ്റി​യ​ത്.

15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​വി​ടെ നി​ന്നു കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​ടി​യി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ക്ഷാ​മം നേ​രി​ട്ട​ത്. 2018-2019ൽ ​ഒ​രു കു​ട്ടി മാ​ത്ര​മാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം അ​ഡ്മി​ഷ​ൻ ന​ൽ​കേ​ണ്ട കു​ട്ടി​ക​ളെ ഈ ​വ​ർ​ഷം ത​ന്നെ ക​ണ്ടെ​ത്തി പ്രാ​ധാ​നാ​ധ്യാ​പ​ക​ൻ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടു സ്കൂ​ൾ നി​ല​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് ചേ​ർ​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​നു ക്ലാ​സ് മു​റി​ക​ൾ, ഓ​ഫീ​സ് റൂം, ​ബാ​ത്ത് റൂം ​ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ്കൂ​ളി​ലു​ണ്ട്.

ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള​ള ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പ​ക​നെ കൂ​ടാ​തെ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു അ​ധ്യാ​പ​ക​നെ കൂ​ടി ഈ ​വ​ർ​ഷം നി​യ​മി​ക്കും. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു കു​ട്ടി​ക​ളെ​ത്താ​ൻ ഇ​ല്ലാ​ത്ത​താ​ണ് ഇ​വി​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​കാ​ൻ കാ​ര​ണം. മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും കു​റ​വു കു​ട്ടി​ക​ളു​ള്ള സ്കൂ​ൾ ആ​ണി​ത്. 120 കു​ട്ടി​ക​ൾ​ക്ക് പ​ഠനസൗ​ക​ര്യ​മു​ള്ള സ്കൂ​ളി​ലാ​ണ് ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ.