കാ​ട്ടാ​ന​ശ​ല്യം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി
Tuesday, June 15, 2021 11:52 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​രി​ലെ വ​നം​കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ ധ​ർ​ണാ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. കാ​ട്ടാ​ന ആ​ക്ര​മ​ണ​വും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന് ഒ​രു സ്ഥി​ര​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ സം​സ്കാ​ര സാ​ഹി​തി അ​ധ്യ​ക്ഷ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​ന്പൂ​ർ എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മൂ​ർ​ഖ​ൻ മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി ജോ​ർ​ജ്, ന​ഗ​ര​സ​ഭാം​ഗം പാ​ലോ​ളി മെ​ഹ​ബൂ​ബ,് ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ഷ​ഫീ​ഖ് മ​ണ​ലൊ​ടി, ടി.​എം.​എ​സ്.​ആ​ഷി​ഫ്, ബാ​ബു ക​ല്ലാ​യി, എം.​എ​സ.് ദി​ലീ​പ് താ​മ​ര​ക്കു​ളം, അ​നീ​ഷ്, ഷം​സീ​ർ പാ​ത്തി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.