വി​ദ്യാ​ഭ്യാ​സ േ​മള ഇ​ന്നു മു​ത​ൽ
Wednesday, June 16, 2021 11:50 PM IST
പെരി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല മ​ല​പ്പു​റം കേ​ന്ദ്രം വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഇ​ന്നു മു​ത​ൽ 19 വ​രെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ മേ​ള ‘എ​ജ്യു​സി​യ​ർ 2021’ സം​ഘ​ടി​പ്പി​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന മേ​ള അ​ലി​ഗ​ഡ് സ​ർ​വ​കാ​ശാ​ല ഡീ​ൻ ഫാ​ക്ക​ൽ​റ്റി ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് പ്ര​ഫ. നി​സാ​ർ അ​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ല​പ്പു​റം കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി.ഫൈ​സ​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ മു​ഹ​മ്മ​ദ് അ​ഹ്സം​ഖാ​ൻ പ്ര​സം​ഗി​ക്കും. ഇ​ന്നു ന​ട​ക്കു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്ര​ഫ. മു​ഹ​മ്മ​ദ് പ​ർ​വേ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ല​പ്പു​റം സെ​ന്‍റ​ർ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബ​ഷീ​ർ പ​ന​ങ്ങാ​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. നാ​ളെ വി​ദ്യാ​ഭ്യാ​സ ക്വി​സ്, ടീ​ച്ചിം​ഗ് എ​യ്ഡ് പ്ര​ദ​ർ​ശ​നം, അ​ധ്യാ​പ​ന വീ​ഡി​യോ നി​ർ​മാ​ണ മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. 19ന് ​മാ​ന​സി​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും ഗ​വേ​ഷ​ക​നു​മാ​യ അ​ബ്ദു​ൾ ഗ​ഫൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​മാ​പ​ന സ​മ്മേ​ള​നം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ന​സ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ബ​ഷീ​ർ പ​ന​ങ്ങാ​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ബാ​സി​ത്, ഡോ. ​സ​യി​ദ് ഹ​യാ​ത്ത് ബാ​ഷ, എം.​കെ ന​സീ​റ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.