കൊ​ല്ല​പ്പെ​ട്ട ദൃ​ശ്യ​യു​ടെ വീ​ട് മ​ന്ത്രി അ​ബ്്ദു​റ​ഹ്്മാ​ൻ സ​ന്ദ​ർ​ശി​ച്ചു
Sunday, June 20, 2021 3:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ഏ​ലം​കു​ള​ത്തെ ദൃ​ശ്യ​യു​ടെ വീ​ട് മ​ന്ത്രി വി.​അ​ബ്്ദു​റ​ഹ്്മാ​ൻ സ​ന്ദ​ർ​ശി​ച്ചു. കേ​സി​ൽ സ​ർ​ക്കാ​രും പോ​ലീ​സും നീ​തി​യു​ടെ ഭാ​ഗ​ത്താ​ണെ​ന്നും പ്ര​തി​ക്ക് ത​ക്ക​താ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദൃ​ശ്യ​യു​ടെ അ​ച്ഛ​ൻ ബാ​ല​ച​ന്ദ്ര​ൻ, ഭാ​ര്യ ദീ​പ, ബാ​ല​ച​ന്ദ്ര​ന്‍റെ അ​മ്മ രു​ഗ്മി​ണി, പ​രി​ക്കേ​റ്റ സ​ഹോ​ദ​രി ദേ​വ​ശ്രീ എ​ന്നി​വ​രു​മാ​യി മ​ന്ത്രി സം​സാ​രി​ച്ചു. പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ ജൗ​ഹ​ർ, സ​ഹാ​യി സു​ബി​ൻ എ​ന്നി​വ​രെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.