നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തോ​ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ
Thursday, June 24, 2021 1:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ നീ​ർ​ച്ചാ​ലു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം എ​ന്ന പേ​രി​ൽ വെ​ളി​യം​തോ​ട്, ജ​ന​ത​പ്പ​ടി, താ​ഴെ ച​ന്ത​ക്കു​ന്ന്, മു​ക്ക​ട്ട തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന തോ​ടു​ക​ളി​ലെ മ​ണ്ണ് കോ​ര​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി​ക്ക് പ്ര​തി​പ​ക്ഷം ക​ത്തു ന​ൽ​കി. ഏ​തൊ​രു പ്ര​വൃ​ത്തി​യും ന​ട​ത്തു​ന്ന​തി​ന് മു​ന്പ് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ച് അ​ട​ങ്ക​ൽ ത​യാ​റാ​ക്കി അ​ത് കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ചാ​ണ് പ്ര​വൃ​ത്തി ഏ​ൽ​പ്പി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ തോ​ടു​ക​ളു​ടെ മ​ണ്ണു​കോ​രു​ന്ന​തി​ന് അ​ട​ങ്ക​ൽ ത​യാ​റാ​ക്കാ​തെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ന്നി​ട്ടു​ള്ള​ത്. പ്ര​വൃ​ത്തി ക്വ​ട്ടേ​ഷ​ൻ പ്ര​കാ​രം ന​ൽ​കി​യ​തി​ലും സു​താ​ര്യ​ത​യി​ല്ല. മ​ണ്ണ് വാ​രി​യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ൽ വ​ലി​യ സം​ഖ്യ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് പ്ര​വ​ർ​ത്ത​ന ചി​ല​വ് എ​ന്നു​ണ്ടെങ്കി​ൽ ടെ​ൻ​ഡ​ർ വ​ഴി മാ​ത്ര​മേ ന​ൽ​കാ​ൻ പാ​ടു​ള്ളു എ​ന്ന വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ട്. തോ​ടി​ന്‍റെ പ​ല ഭാ​ഗ​ത്തും ശ​രി​യാ​യ വീ​തി​യി​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​പ്ര​വൃ​ത്തി​ക്ക് ന​ഗ​ര​സ​ഭ​യു​ടെ പ​ണം ന​ൽ​കു​ന്ന​ത് ന​ഗ​ര​സ​ഭ​ക്ക് ഫ​ണ്ട് ന​ഷ്ട​ത്തി​നും പാ​ഴാ​ക്ക​ലി​നും ഫ​ണ്ട് ദു​ർ​വി​നി​യോ​ഗ​ത്തി​നും ഇ​ട​യാ​ക്കും.
ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ന​ഷ്ട​ത്തി​നും ദു​ർ​വി​നി​യോ​ഗ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, മ​റ്റു​ള്ള​വ​ർ എ​ന്നി​വ​രി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​ക്ക് വ​ന്ന ന​ഷ്ടം ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.