നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, July 6, 2021 12:43 AM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ക​ർ​ഷ​ക സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​ല​ന്പൂ​ർ കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, സൈ​ജി​മോ​ൾ, സ്ക​റി​യാ ക്നാം​തോ​പ്പി​ൽ, യു.​കെ.​ബി​ന്ദു, അം​ഗ​ങ്ങ​ളാ​യ പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ശ​ബ​രീ​ശ​ൻ, പി.​സ​നി​ല, ബി​ന്ദു മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ക​ർ​ഷ​ക​ർ ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് തു​ട​ങ്ങി​യ​വ സ​ഹി​ത​മെ​ത്തി വേ​ണം റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ. തു​ട​ർ​ന്ന് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി അ​പ്ലോ​ഡ് ചെ​യ്യാം.