ചോ​ക്കാ​ട​ൻ പു​ഴ ഗ​തിമാ​റി; നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Saturday, July 24, 2021 12:59 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് മ​ല​വാ​ര​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചോ​ക്കാ​ട​ൻ പു​ഴ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ക​ര​ക​വി​ഞ്ഞു. പ​ന്നി​ക്കോ​ട്ടു​മു​ണ്ട​യി​ൽ വി​വാ​ദ പാ​ല​ത്തി​നു സ​മീ​പം പു​ഴ ഗ​തി​മാ​റി ഒ​ഴു​കി. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ൽ. പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. വൈ​കു​ന്നേ​രം അ​ൽ​പം മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും രാ​ത്രി​യോ​ടെ വീ​ണ്ടും മ​ഴ ക​ന​ത്തു. ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് കോ​ഴി​പ്ര മ​ല​വാ​ര​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ല​വെ​ള​ള​പ്പാ​ച്ചി​ലി​ലും പു​ഴ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഗ​തി മാ​റി ഒ​ഴു​കി. വ​ള്ളി​പ്പൂ​ള പ്ര​ദേ​ശ​ത്ത് ഏ​താ​നും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ള്ളി​യു​ടെ സ​മീ​പ​ത്ത് പു​ഴ ഗ​തി​മാ​റി ഒ​ഴു​കി റോ​ഡി​ലൂ​ടെ വെ​ള്ളം പ​ര​ന്നൊ​ഴു​കി. ഇ​തു സ​മീ​പ​ത്തെ ഏ​താ​നും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നി​ട​യാ​യി. വ​ള്ളി​പ്പൂ​ള​യി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റി. കോ​വി​ഡ് പോ​സി​റ്റി​വാ​യ ഒ​രു കു​ടും​ബ​ത്തെ ക​ല്ലാ​മൂ​ല ജി​എ​ൽ​പി സ്കൂ​ളി​ലെ ഡി​സി​സി സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. കു​റി​ഞ്ഞി​യ​ന്പ​ല​ത്തും പു​ഴ ഗ​തി മാ​റി ഒ​ഴു​കി​യ​തോ​ടെ അ​വി​ടെ​യു​ള്ളവ​ർ ദു​രി​ത​ത്തി​ലാ​യി.

ചോ​ക്കാ​ട് സീ​ഡ് ഫാ​മി​നു സ​മീ​പ​വും പു​ഴ ക​ര​ക​വി​ഞ്ഞു. അ​ങ്ങാ​ടി​യി​ലെ സിപി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്കു വെ​ള​ളം ക​യ​റി. കൂ​ട്ട​ർ​പൊ​ട്ടി​യി​ലെ കാ​ര​ക്കാ​ട്ടി​ൽ അ​ന​സു​ദീ​ന്‍റെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. പ​ന്നി​ക്കോ​ട്ടു​മു​ണ്ട​യി​ൽ പൊ​ളി​ച്ചു നീ​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

പാ​ല​ത്തി​നു സ​മീ​പം ഇ​രു ഭാ​ഗ​ത്തും പു​ഴ ദി​ശ മാ​റി ഒ​ഴു​കി സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ളം ക​യ​റി. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ ത​ട​സം കാ​ര​ണം വെ​ള്ളം തി​രി​ഞ്ഞൊ​ഴു​കി​യാ​ണ് സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ളം ക​യ​റി​യ​ത്. ഇ​തു കാ​ര​ണം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​വാ​ര​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി അ​ഭ്യൂ​ഹ​മു​ണ്ട്.