മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം ഇ​ന്നു മു​ത​ൽ
Sunday, August 1, 2021 12:48 AM IST
മ​ല​പ്പു​റം: ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ആ​രോ​ഗ്യ കേ​ര​ള​വും സം​യു​ക്ത​മാ​യി ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ല​യൂ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​തു സം​ബ​ന്ധി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന്നും ഇ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ നാ​ളെ മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ​സ്മാ​ർ, എ​സ്‌​സി-​എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.
ജി​ല്ല​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ശി​ശു​രോ​ഗ വി​ദ​ഗ്ദ​ർ, സ്ത്രീ​രോ​ഗ വി​ദ​ഗ്ദ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​മൂ​ഹ്യ നീ​തി വ​കു​പ്പ്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഓ​ട്ടോ മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
മ​ഞ്ചേ​രി: ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. പ​ള്ളി​പ്പു​റം വെ​ള്ള​ക്കാ​ട് അ​ഷ്റ​ഫി(55)​നെ പ​രി​ക്കു​ക​ളോ​ടെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ന് ​വ​ള്ളി​ക്കാ​പ്പ​റ്റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.