ജി​ല്ല​യി​ൽ 4766 പേ​ർ പ്ല​സ് വ​ണ്‍, പ്ല​സ്ടു തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി
Sunday, August 1, 2021 12:48 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ഒ​ന്നാം​വ​ർ​ഷ, ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സു​ക​ളു​ടെ പൊ​തു​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ൽ ഒ​ന്നാം​വ​ർ​ഷ തു​ല്യ​താ കോ​ഴ്സി​ന് 2,303 പേ​രും ര​ണ്ടാം​വ​ർ​ഷ തു​ല്യ​താ കോ​ഴ്സി​ന് 2,463 പേ​രും ഉ​ൾ​പ്പെ​ടെ ആ​കെ 4,766 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഒ​ന്നാം​വ​ർ​ഷ തു​ല്യ​താ പ​ഠി​താ​ക്ക​ളി​ൽ 915 പു​രു​ഷ​ൻ​മാ​രും 1,388 സ്ത്രീ​ക​ളും 297 പ​ട്ടി​ക​ജാ​തി​ക്കാ​രും മൂ​ന്നു പ​ട്ടി​ക​വ​ർ​ഗ​ക്കാ​രും ഉ​ൾ​പ്പെ​ടും.
ര​ണ്ടാം​വ​ർ​ഷ തു​ല്യ​താ പ​ഠി​താ​ക്ക​ളി​ൽ 911 പു​രു​ഷ​ൻ​മാ​ർ, 1552 സ്ത്രീ​ക​ൾ, 392 പ​ട്ടി​ക ജാ​തി​ക്കാ​ർ, ഏ​ഴ് പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 29 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ൽ പ​രീ​ക്ഷ ന​ട​ന്ന​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ​കോ​ഴ്സി​നു ചേ​ർ​ന്ന​വ​ർ​ക്ക് സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ല​യി​ലെ 54 പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷ​മാ​യി അ​വ​ധി ദി​വ​സ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള​ള സ​മ​യ​ത്ത് ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.