റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Sunday, August 1, 2021 12:48 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൈ​ത്താ​ങ്ങാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വി​ഷ്ക​രി​ച്ച പ്രാ​ണ​വാ​യു പ​ദ്ധ​തി​യി​ലേ​ക്കു ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ ഘ​ട​കം മൂ​ന്നു വെ​ന്‍റി​ലേ​റ്റ​റു​ക​ളും 20 ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റേ​റ്റ​റു​ക​ളും കൈ​മാ​റി. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നു കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സേ​വ​ന പ​ഥ​ത്തി​ൽ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു കൈ​മാ​റും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി സ​മാ​ഹ​രി​ച്ച 25,000 രൂ​പ ച​ട​ങ്ങി​ൽ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് കൈ​മാ​റി. റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഹു​സൈ​ൻ വ​ല്ലാ​ഞ്ചി​റ, താ​ലൂ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.