ലോ​റി​കൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Tuesday, August 3, 2021 10:38 PM IST
താ​നൂ​ർ: കോ​ഴി​ക്കോ​ട് -ച​മ്ര​വ​ട്ടം പാ​ത​യി​ലെ താ​നൂ​ർ പു​ത്ത​ൻ​തെ​രു​വി​ൽ മി​നി​ലോ​റി​യും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി ആ​ശാ​രി​വെ​ളി അ​ബ്ദു​റ​സാ​ഖി​ന്‍റെ മ​ക​ൻ അ​സ്ഹ​ർ (26)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ള​മ​ശേ​രി​യി​ൽ നി​ന്നു മം​ഗ​ലാ​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്കു ലോ​റി​യും എ​തി​രെ വ​ന്ന മീ​ൻ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​ലോ​റി​ക​ളു​ടെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മി​നി​ലോ​റി​യി​ലെ ക്ലീ​ന​റു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​സ്ഹ​ർ അ​ന്പ​ല​പ്പു​ഴ​യി​ലെ യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡ് വൈ​സ് ക്യാ​പ്റ്റ​നാ​യി​രു​ന്നു.