പി​ഞ്ചു​കു​ഞ്ഞ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Monday, September 20, 2021 10:44 PM IST
മ​ഞ്ചേ​രി: ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. അ​സാം മ​ധ്യം​സ​മ​റാ​ലി ചൗ​ധ​രി ബ​സാ​റി​ൽ ഫൈ​സു​റ​ഹ്മാ​ന്‍റെ മ​ക​ൻ മ​ഷ്ഹൂ​ദ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​മ​ണി​യോ​ടെ പ​ത്ത​പ്പി​രി​യം പെ​രു​വ​ൽ​ക്കു​ണ്ട് കോ​ഴി​ഫാ​മി​ലാ​ണ് അ​പ​ക​ടം.

കോ​ഴി​ഫാ​മി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്ന ആ​സാ​മീ​സ് കു​ടും​ബം ഫാ​മി​ന് സ​മീ​പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഫാ​മി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഷോ​ക്കേ​റ്റ ഉ​ട​നെ കു​ട്ടി​യെ എ​ട​വ​ണ്ണ​സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: സാ​ഹി​ദാ​ബീ​ഗം. എ​ട​വ​ണ്ണ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.