1,204 പേ​ർ​ക്കു കോ​വി​ഡ്
Tuesday, September 21, 2021 2:01 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 2,423 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 5,18,233 ആ​യി. 1,204 പേ​ർ​ക്കാ​ണ് ഈ ​ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ 1,174 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 19 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കൂ​ടാ​തെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ 11 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 14.23 ശ​ത​മാ​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
55,325 പേ​രാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 18,026 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.