ആ​ദി​വാ​സി ഉൗ​രി​ൽ കാ​രു​ണ്യസ്പ​ർ​ശം
Friday, September 24, 2021 12:55 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലു​ള്ള ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ കാ​രു​ണ്യ​സ്പ​ർ​ശ​വു​മാ​യി വി​വി​ധ ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ​ത്തി. നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ട​ന​ക​ൾ ഉ​ൾ​വ​ന​ത്തി​ലെ​ത്തി ആ​ദി​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​മേ​കി​യ​ത്.
എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യസ്പ​ർ​ശം പ​ള​ളി​ക്ക​ര, അ​ൽ ഇ​ഹ്സാ​ൻ യൂ​ത്ത് മു​വ്മെ​ന്‍റ് പെ​രി​ങ്ങാ​ല എ​ന്നീ ചാ​രി​റ്റി സം​ഘ​ട​ന​ക​ളാ​ണ് എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​കൊ​ല്ലി ഉൗ​ര് സ​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഉൗ​രി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും പു​തു​വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി. ഉൗ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉൗ​ര് മൂ​പ്പ​ൻ ചെ​റി​യ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രു​ണ്യ സ്പ​ർ​ശം പ​ള്ളി​ക്ക​ര ക​ണ്‍​വീ​ന​ർ അ​ർ​ഷ​ദ് ബി​ൻ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​പി.​മി​ഥി​ൻ​ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷണം ന​ട​ത്തി. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​പി.​സാ​ജി​ദ് ന​ട​ത്തി. ഉൗ​രി​ൽ നി​ന്ന് ആ​ദ്യ​മാ​യി എ​സ്എ​സ്എ​ൽ​സി പാ​സാ​യ മോ​ഹ​ന​ൻ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.