സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം
Friday, September 24, 2021 12:57 AM IST
എ​ട​ക്ക​ര: കേ​ര​ള ഫോ​റ​സ്റ്റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ(​കെഎ​സ്എ​ഫ്എ) സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​പി ഓ​ഫി​സി​ൽ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജി പി.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി.​ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ.​മു​ജീ​ബ്, വൈ​സ് പ്ര​സി​ഡന്‍റ് എ.​എം.​റാ​ഫ, സെ​ക്ര​ട്ട​റി ബി.​ജ​യ്മോ​ഹ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വി.​ജെ.​വ​ർ​ഗീ​സ്, കെ.​എം.​ബി​ജു, എം.​വി.​വി​ന​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​വേ
ന​ട​ത്തി

കാ​ളി​കാ​വ്:​നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ചോ​ക്കാ​ട് വ​ള്ളി​പ്പൂ​ള​യി​ൽ സം​യു​ക്ത സ​ർ​വേ ന​ട​ത്തി. റ​വ​ന്യൂ വ​കു​പ്പും വ​നം വ​കു​പ്പും ചേ​ർ​ന്നാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മു​ട​ങ്ങി​യ സം​ഭ​വ​ത്തി​നും ഇ​തോ​ടെ തീ​രു​മാ​ന​മാ​കും. റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​കു​തി സ്വീ​ക​രി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ വ​ള്ളി​പ്പൂ​ള​യി​ലെ പ​തി​നൊ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടാ​ണ് റ​വ​ന്യൂ - വ​നം വ​കു​പ്പ് സം​യു​ക്ത സ​ർ​വേ ന​ട​ത്തി​യ​ത്.​
2000 വ​ർ​ഷം വ​രെ ഇ​വ​രി​ൽ നി​ന്ന് നി​കു​തി സ്വീ​ക​രി​ക്കു​ക​യും കൈ​വ​ശം വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ നി​ന്നും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം എ​ല്ലാം ത​ട​ഞ്ഞു​വ​ച്ച​ത്.