ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, September 26, 2021 1:24 AM IST
എ​ട​ക്ക​ര: വേ​ൾ​ഡ് വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി 53 ച​ക്ര ക​സേ​ര​ക​ൾ, വാ​ക്ക​റു​ക​ൾ, എ​യ​ർ ബൈ​ക്ക്, ട്രെ​ന്പോ​ളി​ൻ, ജിം ​ബോ​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 3000 കു​ട്ടി​ക​ൾ​ക്ക് 1500 രൂ​പ വീ​തം വി​ല വ​രു​ന്ന മോ​ട്ടി​വേ​ഷ​ണ​ൽ ഗി​ഫ്റ്റ്, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് ലൈ​ബ്ര​റി, അ​ല​മാ​ര​ക​ൾ, ക​സേ​ര​ക​ൾ, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ, ജ​ന​മൈ​ത്രി എ​ക്സൈ​സു​മാ​യി ചേ​ർ​ന്ന് ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ലേ​ക്ക് ശു​ചി​ത്വ കി​റ്റ് വി​ത​ര​ണം, കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന 2000 കു​ടും​ബ​ങ്ങ​ൾ​ക്ക് 3500 രൂ​പ വീ​തം ക്യാ​ഷ് ട്രാ​ൻ​സ്ഫ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. പോ​ത്തു​ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ രാ​ജ​ൻ, നി​ല​ന്പൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ര​ഘു​നാ​ഥ് എ​ന്നി​വ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ന്ദു മോ​ൾ ജോ​സ​ഫ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​മീ​ൻ ഫൈ​സ​ൽ വ​ഴി​ക്ക​ട​വ് പ​രി​ര​ക്ഷ യൂ​ണി​റ്റി​ലേ​ക്കു​ള്ള ച​ക്ര​ക​സേ​ര​ക​ൾ ഏ​റ്റു​വാ​ങ്ങി. പോ​ത്തു​ക​ല്ല് പ​രി​ര​ക്ഷ​യി​ലേ​ക്കു​ള്ള ച​ക്ര​ക​സേ​ര​ക​ൾ പ​രി​ര​ക്ഷ ന​ഴ്സ് ജ​യ​ശ്രീ ഏ​റ്റു​വാ​ങ്ങി. സ​ഹ​ചാ​രി, ക​രു​ണാ​ല​യം ഉ​പ്പ​ട, ജ​ന​മൈ​ത്രി എ​ക്സൈ​സ് തു​ട​ങ്ങി​യ​വ​ർ​ക്ക് ച​ക്ര​ക്ക​സേ​ര വി​ത​ര​ണം ചെ​യ്തു.​പോ​ത്തു​ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ഏ​ല​ക്കാ​ട​ൻ, ജ​ന​മൈ​ത്രി എ​ക്സൈ​സ് സി​ഐ മി​ഥു​ൻ​ലാ​ൽ, ഫാ.​ജി​നു എ​ബ്ര​ഹാം, വ​ഴി​ക്ക​ട​വ് എ​യു​പി​എ​സ് മാ​നേ​ജ​ർ കു​ഞ്ഞു​മൊ​യ്തീ​ൻ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​സി​ൽ, അ​ജ​യ് ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.