ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പൂ​ർ​ണം
Tuesday, September 28, 2021 12:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ സ​മാ​ധാ​ന പൂ​ർ​ണ​മാ​യി ന​ട​ന്നു. മേ​ഖ​ല​യി​ൽ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നി​ലും ക​ട​ക​ൾ തു​റ​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഓ​ടി​യി​ല്ല. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം മോ​ട്ടോ​ർ ബൈ​ക്കു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി. വ​ഴി​ക്ക​ട​വ്, മ​ണി​മൂ​ളി, എ​ട​ക്ക​ര, ചു​ങ്ക​ത്റ, ഉ​പ്പ​ട, പോ​ത്തു​ക​ല്ല്, നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന്, നി​ല​ന്പൂ​ർ ടൗ​ണ്‍, അ​ക​ന്പാ​ടം, പൂ​ക്കോ​ട്ടും​പാ​ടം, ക​രു​ളാ​യി, മ​ന്പാ​ട് തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും ക​ട​ക​ൾ തു​റ​ന്നി​ല്ല. എ​ന്നാ​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല ന​ന്നേ കു​റ​വാ​യി​രു​ന്നു. ബാ​ങ്കു​ക​ളു​ടെ പ്ര​ധാ​ന ശാ​ഖ​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.

നി​ല​ന്പൂ​ർ ടൗ​ണി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. നി​ല​ന്പൂ​ർ ടൗ​ണി​ൽ നി​ന്ന് തു​ട​ങ്ങി​യ പ്ര​ക​ട​നം ജ​ന​ത​പ്പ​ടി​യി​ൽ പോ​യി തി​രി​ച്ചെ​ത്തി ടൗ​ണി​ൽ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ യോ​ഗം വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ക​ന്പാ​ട​ത്ത് വ്യ​ത്യ​സ്ഥ റാ​ലി ന​ട​ത്തി. ടാ​ക്ട​ർ ഓ​ടി​ച്ച് ക​ർ​ഷ​ക​ൻ മു​ന്നി​ലും തൊ​ട്ടു പി​ന്നി​ൽ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.

എ​ട​ക്ക​ര: സ​മ​ര​രം​ഗ​ത്തു​ള്ള ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ പൂ​ർ​ണം. ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ് ടൗ​ണു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ട​ക്ക​ര​യി​ൽ ന​ട​ന്ന യോ​ഗം എം.​കെ.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ബീ​ർ പ​നോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ടി.​ജ​യിം​സ്, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സു​രേ​ന്ദ്ര​ൻ, എം.​ഉ​മ്മ​ർ, റ​സി​യ, വി.​വി. പ്ര​സാ​ദ്, അ​സീ​സ് ഉ​ണി​ച്ച​ന്തം, വി​നോ​ദ് ക​രി​ന്പ​ന​ക്ക​ൽ, ആ​ബി​ദ് പാ​റ​പ്പു​റം, എ​സ്. ജ​യ​പ്ര​കാ​ശ്, സി. ​അ​ബ്ദു​ൽ മ​ജീ​ദ്, വി​ന​യ​ൻ, അ​ഷ്റ​ഫ് ആ​ല​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ന്ന സം​യു​ക്ത ഹ​ർ​ത്താ​ൽ സ​മ​രം എം.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ളി​കാ​വ്: കാ​ളി​കാ​വ് ,ചോ​ക്കാ​ട്, ക​രു​വാ​ര​ക്കു​ണ്ട് , തു​വ്വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു കി​ട​ന്നു. ട്രെയിഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ കാ​ളി​കാ​വി​ൽ റോ​ഡ് ഉ​പ​രോ​ധ​വും സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ വി​ള​ന്പ​ര​ജാ​ഥ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​ളി​കാ​വ് ജം​ഗ്ഷ​നി​ൽ അ​ര​മ​ണി​ക്കൂ​ർ റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ത്തി. ക​ർ​ഷ ദ്രോ​ഹ​ന​യ​ങ്ങ​ൾ തി​രു​ത്തു​ക, കു​ത്ത​ക​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള രാ​ജ്യ​വി​ൽ​പ്പ​ന നി​ർ​ത്തു​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ഇ​ന്ധ​ന​വി​ല​കു​റ​ക്കു​ക, തു​ട​ങ്ങി​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്.​ പൊ​തു​ജ​ന​ങ്ങ​ളും ഹ​ർ​ത്താ​ലി​നോ​ട് അ​നു​കൂ​ലി​ച്ച് പു​റ​ത്തി​റ​ങ്ങി​യി​ല്ല. കാ​ളി​കാ​വ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​രോ​ധ​വും പൊ​തു​യോ​ഗ​വും സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഇ.​പി. ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.