ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ൽ വി​നോ​ദ സ​ഞ്ചാ​ര ദി​നം ആ​ച​രി​ച്ചു
Tuesday, September 28, 2021 12:26 AM IST
ക​രു​വാ​ര​കു​ണ്ട്: ലോ​ക​വി​നോ​ദ സ​ഞ്ചാ​ര ദി​ന​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​രു​വാ​ര​കു​ണ്ട് ചേ​റൂ​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജ് മു​ള, ഈ​റ്റ എ​ന്നി​വ കൊ​ണ്ടു​ള്ള ക​ര​കൗ​ശ​ല നി​ർ​മാ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചാ​ണ് ഇ​ക്കോ വി​ല്ലേ​ജി​ൽ വി​നോ​ദ സ​ഞ്ചാ​ര ദി​നം ആ​ച​രി​ച്ച​ത്.
സെ​പ്റ്റം​ബ​ർ 27 ലോ​ക വി​നോ​ദ സ​ഞ്ചാ​ര ദി​ന​മാ​യി​ട്ടാ​ണ് ആ​ച​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രു​വാ​ര​കു​ണ്ട് ചേ​റൂ​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി മു​ള കൊ​ണ്ടു​ള്ള ക​ര​കൗ​ശ​ല നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. അ​ബ്ദു​റ​ഹി​മാ​ൻ മ​ണി പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ക്കോ​വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.