ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധി​ത​ർ കു​റ​യു​ന്നു; ഇ​ന്ന​ലെ 366 പേ​ർ​ക്ക്
Wednesday, October 13, 2021 12:50 AM IST
മ​ല​പ്പു​റം: ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​യി പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ഇ​ന്ന​ലെ 366 പേ​ർ​ക്കാ​ണ് കോ​വി​ഡ്19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നൊ​പ്പം 1,049 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം കോ​വി​ഡ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​ർ 5,48,705 പേ​രാ​യി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള ആ​രോ​ഗ്യ​ജാ​ഗ്ര​ത​യാ​ണ് ജി​ല്ല​യി​ൽ ഫ​ലം കാ​ണു​ന്ന​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ വി​ജ​യ​മാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള സ​ഹ​ക​ര​ണ​വും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​ലി​യ പി​ന്തു​ണ​യാ​ണ് പ​ക​രു​ന്ന​തെ​ന്നും ഡി​എം​ഒ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 4.78 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 347 പേ​ർ​ക്കും നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 36,820 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ ഒ​ന്പ​തു പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 8,060 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.