ആം​ബു​ല​ൻ​സി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി തൂ​ണ്‍ വീ​ണു: അ​പ​ക​ട​മൊ​ഴി​വാ​യി
Saturday, October 16, 2021 1:27 AM IST
ക​രു​വാ​ര​കു​ണ്ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ൻ​സി​നു മു​ക​ളി​ലേ​ക്കു വൈ​ദ്യു​തി തൂ​ണ്‍ ക​ട​പു​ഴ​കി വീ​ണു. അ​പ​ക​ട​മൊ​ഴി​വാ​യി. ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.ക​രു​വാ​ര​കുണ്ടി​ൽ നി​ന്നു ത​രി​ശി​ലേ​ക്കു രോ​ഗി​യെ കൊ​ണ്ടു​പോ​കാ​ൻ പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സി​നു മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി തൂ​ണ്‍ വീ​ണ​ത്. ഡ്രൈ​വ​ർ നാ​ല​ക​ത്ത് ആ​രി​ഫ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ആം​ബു​ല​ൻ​സി​നു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു കി​ഴ​ക്കേ​ത​ല - ത​രി​ശ് റൂ​ട്ടി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.