ക​വ​ർ​ച്ചാ കേ​സി​ൽ മു​ങ്ങി​യ പ്ര​തി 12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പി​ടി​യി​ൽ
Sunday, October 17, 2021 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​വ​ർ​ച്ചാ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി. ആ​ലി​പ്പ​റ​ന്പ് പൂ​വ​ത്താ​ണി സ്വ​ദേ​ശി കോ​ൽ​ക്കാ​ട്ടി​ൽ മോ​ട്ടു എ​ന്ന അ​ബൂ​ബ​ക്ക​ർ ക​ബീ​റി (34) നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. 2007-ൽ ​ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ചം​ഗ സം​ഘം ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച് ഒ​രു
ല​ക്ഷം രൂ​പ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ബൂ​ബ​ക്ക​ർ ക​ബീ​ർ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും പ​ല പേ​രു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ മു​ൻ കേ​സു​ക​ളി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി മു​ര​ളീ​ധ​ര​ൻ, എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ്കു​മാ​ർ, പ്ര​ശാ​ന്ത് പ​യ്യ​നാ​ട്, ദി​നേ​ശ് കി​ഴ​ക്കേ​ക്ക​ര, കെ. ​പ്ര​ഭു​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.