മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷം
Monday, October 18, 2021 12:51 AM IST
വ​ഴി​ക്ക​ട​വ് : മാ​ന​ന്ത​വാ​ടി രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​താ​ത​ല മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷം ന​രി​വാ​ല​മു​ണ്ട ഇ​ട​വ​ക​യി​ൽ ന​ട​ത്തി. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളോ​ടെ വ​ർ​ണ​ശ​ബ​ള​മാ​യ മി​ഷ​ൻ റാ​ലി ന​ട​ത്തി. മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​മൂ​ളി -നി​ല​ന്പൂ​ർ റീ​ജി​യ​ണ്‍ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു ഉ​റു​ന്പി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, ജോ​യി​ന്‍​റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​ഇ​ഇ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​കൊ​ച്ചു​പു​ര​ക്ക​ൽ, റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ വി​ൻ​സെ​ന്‍റ് ത​ല​ച്ചി​റ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ജി​ൻ പ​ന​ച്ചേ​പ്പ​ള്ളി, ശാ​ഖാ പ്ര​സി​ഡ​ന്‍റ്് ഡി​നു വ​ട​ക്കേ​ക്ക​ര, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജ് വാ​ഴ​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.