പൊ​ന്നാ​നി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Monday, October 18, 2021 12:51 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ഫി​ഷ​റീ​സി​ന്‍റെ​യും കോ​സ്റ്റ​ൽ ഗാ​ർ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ. 13നാ​ണ് നാ​ലു​പേ​ർ ചേ​ർ​ന്നു പോ​യ​ത്. മ​ന്ദ​ലാം​കു​ന്നി​ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് 14ന് ​പു​ല​ർ​ച്ചെ 2.30നാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. ഹം​സ​ക്കു​ട്ടി എ​ന്ന​യാ​ളെ ബേ​പ്പൂ​രി​ൽ നി​ന്നു പോ​യ ബോ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യും വി​വ​രം ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ഫി​ഷ​റീ​സ് പ​ട്രോ​ൾ ബോ​ട്ടി​ൽ ഹം​സ​ക്കു​ട്ടി​യെ ക​ര​യി​ലെ​ത്തി​ച്ചു.
വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ഫി​ഷ​റീ​സ് പ​ട്രോ​ൾ ബോ​ട്ട്, കോ​സ്റ്റ​ൽ പോ​ലീ​സ് ബോ​ട്ട് എ​ന്നി​വ​ർ ബാ​ക്കി​യു​ള്ള മൂ​ന്നു​പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. കൊ​ച്ചി ജെ​ഒ​സി​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. 14ന് ​വൈ​കീ​ട്ട് 6.30 ഓ​ടെ കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. 15ന് ​കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റും പൊ​ന്നാ​നി മു​ത​ൽ ബേ​പ്പൂ​ർ വ​രെ വ്യോ​മ​പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ന്നാ​നി ഫി​ഷ​റീ​സ് ബോ​ട്ടി​നെ കൂ​ടാ​തെ കോ​സ്റ്റ​ൽ പോ​ലീ​സ് ബോ​ട്ട്, ബേ​പ്പൂ​ർ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ മ​റൈ​ൻ ആം​ബു​ല​ൻ​സ് എ​ന്നി​വ​രും തെ​ര​ച്ചി​ൽ ന​ട​ത്തി.
വെ​ള്ള​ത്തി​ന്‍റെ അ​ടി​യൊ​ഴു​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് തീ​ര​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം 16നു ​മാ​ത്ര​മേ ഏ​രി​യ​ൽ സെ​ർ​ച്ച് ന​ട​ത്താ​ൻ പ​റ്റി​യി​ട്ടു​ള്ളൂ. ഇ​ന്ന​ലെ രാ​വി​ലെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യ​താ​യി പൊ​ന്നാ​നി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.