നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞു
Tuesday, October 19, 2021 1:02 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. മൈ​സൂ​രു​വി​ൽ നി​ന്നു പ​ച്ച​ക്ക​റി ക​യ​റ്റി മ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി ജാ​റ​ത്തി​നു സ​മീ​പ​വും മ​ല​പ്പു​റ​ത്ത് നി​ന്നു ട​യ​ർ ക​യ​റ്റി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പോ​വു​ക​യ​യി​രു​ന്ന ലോ​റി നാ​ടു​കാ​ണി ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​മാ​ണ് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ര​ണ്ടു അ​പ​ക​ട​ങ്ങ​ളി​ലും ലോ​റി ജീ​വ​ന​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ജാ​റ​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് പ​ച്ച​ക്ക​റി ലോ​റി മ​റി​ഞ്ഞ​ത്. പു​ല​ർ​ച്ചെ ആ​റി​നാ​ണ് ട​യ​ർ ക​യ​റ്റി പോ​യ ലോ​റി​യും മ​റി​ഞ്ഞ​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും ക​ന​ത്ത മ​ഴ​യും കാ​ഴ്ച​ക​ൾ മ​റ​യ്ക്കു​ന്ന കാ​ടു​ക​ളു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. നാ​ടു​കാ​ണി​യി​ൽ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ 1984-മു​ത​ൽ ടോ​ൾ പി​രി​വ് ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​സ​മ​യം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​റി​ല്ല.