ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Thursday, October 21, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ക​വാ​ട​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഇ​തു​സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ളും ഒ​ട്ടേ​റെ സ​മ​ര​ങ്ങ​ളും ന​ട​ന്നി​ട്ടും വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു പ​രാ​തി​ക്കാ​രു​മാ​യി ന​ഗ​ര​സ​ഭ ച​ർ​ച്ച ന​ട​ത്താ​ത്ത​തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ക്കൗ​ട്ട് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​പ​ക്ഷ നേ​താ​വ് പ​ത്ത​ത്ത് ജാ​ഫ​ർ, പ​ച്ചീ​രി ഫാ​റൂ​ഖ്, താ​മ​ര​ത്ത് സ​ലീം, സു​നി​ൽ​മു​ഹ​മ്മ​ദ്, ഹു​സൈ​ൻ റി​യാ​സ്, ഹു​സൈ​ന നാ​സ​ർ, കൃ​ഷ്ണ​പ്രി​യ, ജി​തേ​ഷ്, ത​സ്നി അ​ക്ബ​ർ, സ​ജി​ന ഷൈ​ജ​ൽ, ത​സ്ലീ​മ ഫി​റോ​സ്, ശ്രീ​ജി​ഷ, നി​ഷാ സു​ബൈ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.