കി​ഴ​ക്കേ​ത്ത​ല ജി​എ​ൽ​പി സ്കൂ​ളി​ൽ റേ​ഡി​യോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, November 26, 2021 1:03 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത​ല ജി​എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ റേ​ഡി​യോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സ്കൂ​ൾ വാ​ണി എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ റേ​ഡി​യോ അ​വ​ത​ര​ണം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളും, സ്കൂ​ൾ വി​ശേ​ഷ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് കി​ഴ​ക്കേ​ത​ല ജി​എ​ൽ​പി സ്കൂ​ളി​ൽ റേ​ഡി​യോ ക്ക് ​തു​ട​ക്ക​മി​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ്ഞാ​നം എ​ത്തി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും.ച​ട​ങ്ങി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​സു​ഫൈ​റ, ഇ.​കു​ഞ്ഞാ​ണി, നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, പി​ടി​എ പ്ര​സി​ഡന്‍റ് ര​ജി​ത് സെ​ബാ​സ്റ്റ്യ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ അ​ബൂ​ബ​ക്ക​ർ, കെ.​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.