പ​രി​ശീ​ല​ന​വു​മാ​യി കിം​സ് അ​ല്‍​ശി​ഫ
Monday, November 29, 2021 12:23 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: റോ​ഡ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കേ​റ്റ് ത​ക്കസ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​കാ​തെ മ​ര​ണം സം​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും ശ​രീ​ര ശേ​ഷി ന​ഷ്ട​മാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്പോ​ൾ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ട്ട് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്നതി​നുംസ്വ​ജീ​വി​തത്തി​ലേ​ക്കു കൈ​പി​ടി​ച്ചു​യു​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ സു​ര​ക്ഷ 2021 പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. വി​ദ്യാ​ര്‍​ഥി-​യു​വ​ജ​ന, വ​നി​താ സം​ഘ​ട​ന​ക​ളു​മാ​യും കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ സേ​ന​ക​ളു​മാ​യും കൈ​കോ​ര്‍​ത്താ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.
കിം​സ് അ​ല്‍​ശി​ഫ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​വും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി മ​ല​പ്പു​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കിം​സ് അ​ല്‍​ശി​ഫ അ​ക്കാ​ഡ​മി​ക് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഡി​കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​ത്ത് വെ​ള്ളി​യ​മ്പു​റം, കിം​സ് അ​ല്‍​ശി​ഫ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് യ​ഹി​യ്യ, ബി​ഡി​കെ ജി​ല്ലാ ട്ര​ഷ​റ​ര്‍ ജു​നൈ​ദ് ന​ടു​വ​ട്ടം, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഹാ​ദി​യ നൗ​റീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ കെ.​സി.പ്രി​യ​ന്‍ സ്വാ​ഗ​ത​വും ബി​ഡി​കെ അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് അം​ഗം കെ. ​ജ​യ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ട്രെ​യ്നിം​ഗ് പ്രോ​ഗ്രാ​മി​ന് കിം​സ് അ​ല്‍​ശി​ഫ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​എം. ഫാ​വാ​സ് അ​ലി, സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ എം.​കെ ഗി​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.