ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ പെ​ട്ടി​ക്ക​ട നി​ർ​മി​ച്ചു ന​ല്‍​കി
Monday, November 29, 2021 12:23 AM IST
എ​ട​ക്ക​ര: ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ പാ​ലേ​മാ​ട് പ​യ​മ്പ കോ​ള​നി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രാ​മ​ന്‍ കു​ഞ്ഞ​ന് പെ​ട്ടി​ക്ക​ട ത​യാ​റാ​ക്കി ന​ല്‍​കി. കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന സ്വ​യം തൊ​ഴി​ല്‍ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം ന​ല്‍​കി​യ​ത്. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഓ​ഫീ​സു​ക​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ട​ക്ക​ര നി​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യപ​ച്ച​ക്ക​റി കി​റ്റു​ക​ള്‍, ര​ണ്ട് കു​ടും​ബ​ത്തി​നു ആ​ടു​ക​ള്‍, ഒ​രു കു​ടും​ബ​ത്തി​ന് ത​യ്യി​ല്‍ മെ​ഷീ​ന്‍, പോ​ലീ​സ് സ്റ്റേ​ഷ​നു ഇ​രി​പ്പി​ട സൗ​ക​ര്യം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ന്‍ കൂ​ട്ടാ​യ്മ​ക്ക് സാ​ധി​ച്ചു. പെ​ട്ടി​ക്ക​ട വി​ത​ര​ണ ച​ട​ങ്ങി​ല്‍ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി ജെ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗം ക​ബീ​ര്‍ പ​നോ​ളി, എം.​കെ.ച​ന്ദ്ര​ന്‍, ജ​നാ​ർ​ദ​ന​ന്‍, സൈ​ത​ല​വി, ഗ​യാ​ഫി, എ​ര​ഞ്ഞി​ക്ക​ല്‍ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എം. ​അ​ബ്ദു​റ​ഹി​മാ​ന്‍, സി. ​അ​ഷ്‌​റ​ഫ്, വി​നീ​ത്, വി​നോ​ദ്, ജ​യ​കൃ​ഷ്ണ​ന്‍, മ​നാ​ഫ്, മാ​ത്യു മാ​സ്റ്റ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.