കൗ​മാ​ര​കാ​ല ഓ​ർ​മ​ക​ളു​മാ​യി അ​വ​ർ ഒ​ത്തു​ചേ​ർ​ന്നു
Monday, November 29, 2021 12:23 AM IST
ക​രു​വാ​ര​കു​ണ്ട്: അ​ര​നൂ​റ്റാ​ണ്ടി​ന​പ്പു​റ​ത്തെ കൗ​മാ​ര​കാ​ല സ്മ​ര​ണ​ക​ൾ ഓ​ർ​ത്തെ​ടു​ത്ത് പ​ങ്കു​വ​യ്ക്കാ​ൻ അ​വ​രൊ​ത്തു ചേ​ർ​ന്നു. ക​രു​വാ​ര​കു​ണ്ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1969-70 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​രാ​ണ് പ്രാ​യം മ​റ​ന്ന് പ​ഴ​യ വി​ദ്യാ​ല​യ മു​റ്റ​ത്തെ​ത്തി​യ​ത്.
ക​ളി​യും ചി​രി​യും പാ​ട്ടും ത​മാ​ശ​ക​ളു​മൊ​ക്കെ​യാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ക്കെ​യാ​യി ഇ​രു​നൂ​റി​ൽ പ​രം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സം​ഗ​മം ക​ഥാ​കൃ​ത്ത് ജി.​സി കാ​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് ഓ​ണാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി അ​ബൂ​ബ​ക്ക​ർ,ബാ​ല​കൃ​ഷ്ണ​ൻ,എ.​പി കു​ഞ്ഞി​മു​ഹ​മ്മ​ദ്, കു​ട്ട്യാ​ലി കു​രി​ക്ക​ൾ, സൈ​ദാ​ബി, ഏ​ലി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ കേ​ര​ള​ത്തി​നു കീ​ഴി​ൽ ഭൂ​മി​ക കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു വ​നി​താ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എം​എ​സ്ഡ​ബ്ലി​യു ഡി​ഗ്രി​യും മെ​ഡി​ക്ക​ൽ സൈ​ക്യാ​ടി കൗ​ണ്‍​സി​ലിം​ഗി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. (വ​നി​ത​ക​ളെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു) അ​പേ​ക്ഷ​ക​ർ ഡി​സം​ബ​ർ നാ​ലി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​ഭി​മു​ഖ​ത്തി​നാ​യി ആ​റി​നു രാ​വി​ലെ 11ന് ​സൂ​പ്ര​ണ്ട് മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 949599930424 .