മേലാറ്റൂർ: സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രഫ. പാലക്കീഴ് നാരായണന്റെ ഓർമക്കായി അനുസ്മരണ സമ്മേളനം നടത്തി. അദ്ദേഹത്തിന്റെ ജൻമനാടായ ചെമ്മാണിയോട് നടന്ന പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.പി വാസുദേവൻ അധ്യക്ഷനായിരുന്നു. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി രമണൻ, ജില്ലാ സെക്രട്ടറി വേണുപാലൂർ, മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്തംഗം വി. കമലം, വി. ബാബുരാജ് സിപിഎം ഏരിയാ സെക്രട്ടറി ഇ. രാജേഷ്, സി. വാസുദേവൻ, കീഴാറ്റൂർ അനിയൻ, പി. മനോജ്, വി.പി വാസുദേവൻ, സ്വാഗതസംഘം ചെയർമാൻ പി. രാമചന്ദ്രൻ, മേലാറ്റൂർ പത്മനാഭൻ, പി.കെ.അബൂബക്കർഹാജി, എം.എം മുഹമ്മദ് സമീർ, പാലക്കീഴിന്റെ സഹധർമിണി പി.എം സാവിത്രി തുടങ്ങിയവർ പ്രസംഗിച്ചു. ചെമ്മാണിയോട് വാസുദേവ സ്മാരക ഗ്രന്ഥാലയത്തിൽ നട്ടുപിടിപ്പിക്കാനുളള പാലക്കീഴിന്റെ ഓർമ മരത്തിനായുളള തൈ കൈമാറ്റവും ചടങ്ങിൽ നടന്നു.