കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, December 2, 2021 12:51 AM IST
എ​ട​ക്ക​ര: പുരുഷൻമാരില്ലാ​ത്ത വീ​ടു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി മൊ​ബൈ​ലി​ൽ സൂ​ക്ഷി​ച്ച യു​വാ​വി​നെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​മാ​ങ്ക​ര താ​മ​സി​ക്കു​ന്ന കോ​ര​ന​ക​ത്ത് സൈ​ഫു​ദീ​ൻ എ​ന്ന കൊ​ള​ക്കോ​യി സൈ​ഫു​ദീ(27)​നാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. വ​ഴി​ക്ക​ട​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ജ​യ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ റി​യാ​സ് ചീ​നി, എം.​എ​സ്. അ​നീ​ഷ്, ജി​യോ ജേ​ക്ക​ബ്, കെ ​അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.