ഭി​ന്ന​ശേ​ഷിദി​നം ആ​ച​രി​ച്ചു
Thursday, December 2, 2021 12:54 AM IST
നി​ല​ന്പൂ​ർ: വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൂ​വ​ൽ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി. നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യി​ലെ പ​ത്ത് സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്രൊ​ജ​ക്ട​ർ ഉ​പ​യോ​ഗി​ച്ചു പ​രി​പാ​ടി​ക​ൾ കാ​ണു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.
സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​ർ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​യാ​ണ് കു​ട്ടി​ക​ളെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​റി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലിം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.