ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നുനേ​രേ പെ​ട്രോ​ൾ ബോം​ബേ​റ്
Saturday, December 4, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​രേ പെ​ട്രോ​ൾ ബോം​ബേ​റി​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​രേ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്.
പെ​രി​ൽ​ൽ​മ​ണ്ണ പു​ത്തൂ​ർ ജ​ഹ​ന​റ റോ​ഡി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യാ​ല​യ​ത്തി​നു നേ​രേ ര​ണ്ടു പെ​ട്രോ​ൾ ബോം​ബു​ക​ളാ​ണ് എ​റി​ഞ്ഞ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​രു​ക​യും ക​ട്ടി​ള തീ​പി​ടി​ച്ചു ന​ശി​ക്കു​ക​യും ചെ​യ്തു.
സം​ഭ​വ സ​മ​യ​ത്ത് ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക് വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലു​ണ്ടാ​യി​രു​ന്നു. താ​ഴെ​യാ​ണ് പ്ര​ചാ​ര​ക് കി​ട​ന്നു​റ​ങ്ങു​ന്ന​തെ​ന്ന ധാ​ര​ണ​യി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​ന്ന വ​ധ​ശ്ര​മ​മാ​ണ് ഇ​തെ​ന്നു ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​മു​ര​ളീ​ധ​ര​ൻ, ആ​ർ​എ​സ്എ​സ് വി​ഭാ​ഗ് സ​ഹ​കാ​ര്യ വാ​ഹ​ക് കെ.​കൃ​ഷ്ണ​കു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ സം​ഘ ജി​ല്ലാ കാ​ര്യ​വാ​ഹ് കെ.​ഭാ​സ്ക​ര​ൻ, സി.​പി. മ​നോ​ജ്, കെ. ​മു​ര​ളീ​ധ​ര​ൻ, സ​ജീ​വ​ൻ ചെ​മ്മാ​ണി​യോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തി​രു​വ​ല്ല​യി​ൽ വ്യ​ക്തി വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​കം ബി​ജെ​പി​ക്ക് മേ​ൽ കെ​ട്ടി​വ​യ്ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​ത്. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജി​ല്ല​യാ​യ മ​ല​പ്പു​റ​ത്തു ന​ട​ന്ന സം​ഭ​വം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു കൊ​ണ്ട് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്ഐ നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് വിവരങ്ങൾ ശേഖരി ച്ചിട്ടുണ്ട്.