നി​ല​ന്പൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ജൂ​ബി​ലി സം​ഗ​മം ഇ​ന്ന്
Saturday, January 15, 2022 12:17 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​വ​യ​ത്തി​ൽ ഇ​ന്നു ജൂ​ബി​ലി സം​ഗ​മ​വും ബി​ഷ​പ്പു​മാ​ർ​ക്കും ജൂ​ബി​ലേ​റി​യ​ൻ​മാ​ർ​ക്കും സ്വീ​ക​ര​ണ​വും ന​ൽ​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വൈ​കി​ട്ട് നാ​ലി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ത്തും. ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ, ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്, റ​വ.​ഫാ. തോ​മ​സ് തു​ന്പേ​ചി​റ​യി​ൽ, ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മി​ക​രാ​കും.

ജൂ​ബി​ലി സ​മ്മേ​ള​നം വൈ​കു​ന്നേ​രം ആ​റി​നു കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ബി​ലി വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാം​ഗം സ​ജി ക്നാം​തോ​പ്പി​ൽ, ഡോ. ​ബി​ജു നൈ​നാ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കും.