കാ​ളി​കാ​വി​ൽ വ്യാ​പാ​രി​കളുടെ ര​ക്ത​ദാ​ന ക്യാ​ന്പ്
Saturday, January 15, 2022 12:17 AM IST
കാ​ളി​കാ​വ്: ര​ക്തം ന​ൽ​കൂ ജീ​വ​ൻ ന​ൽ​കൂ എ​ന്ന സ​ന്ദേ​ശ​വു​മാ​യി കാ​ളി​കാ​വ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റി​ല​ധി​കം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും സാ​മൂ​ഹ്യ​ബോ​ധം ഊ​ട്ടി വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് ക്യാ​ന്പ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കാ​ളി​കാ​വ് പാ​ലി​യേ​റ്റീ​വ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ​റ​ന്പ​ത്ത് ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജം​ഷി പു​ന്ന​ക്കാ​ട​ൻ, വി.​പി. യൂ​നു​സ്, ഒ.​പി. മു​ജീ​ബ്, കെ.​വി. ഹ​രീ​ഷ്, ശ​ഫീ​ഖ് ക​ട​വ​ത്ത്, മ​ല​പ്പു​റം ഫി​റോ​സ്, അ​ക്ഷ​യ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.