പൗ​രോ​ഹി​ത്യ ജൂ​ബി​ലി സം​ഗ​മം
Saturday, January 15, 2022 11:27 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ദേ​വാ​ല​യ വി​കാ​രി ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പ​ിലി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ജൂ​ബി​ലി സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മീ​സ് കാ​ത്തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​റോ​ണ റോ​യി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യി, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, നി​ല​ന്പൂ​ർ പ്രോ​ട്ടോ വി​കാ​രി ഫാ. ​എ​ൽ​ദോ കാ​രി​കൊ​ന്പി​ൽ, റ​വ.​ഷാ​ജി കെ.​തോ​മ​സ്, ഷാ​ജി പൊ​യ്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ.​തോ​മ​സ് തു​ന്പ​യി​ൽ​ചി​റ​യി​ൽ, ജൂ​ബി​ലി​യേ​റി​യ​ൻ സി​സ്റ്റ​ർ ത്രീ​സാ, സി​സ്റ്റ​ർ മേ​ഴ്സി, സി​സ്റ്റ​ർ ത്രോ​സി, സി​സ്റ്റ​ർ ലി​ജി മ​രി​യ, സി​സ്റ്റ​ർ ടെ​സ, നി​ല​ന്പൂ​ർ റെ​യി​ൽ​വേയു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഡോ. ​ബി​ജു​നൈ​നാ​ൻ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ക​റി​യ ക്നാം​തോ​പ്പി​ൽ യു​വ വെ​റ്ററി​ന​റി ഡോ​ക്ട​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് ജി​നു ജോ​ണ്‍ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കൂ​ടാ​തെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച 25 കു​ട്ടി​ക​ളെ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മീ​സ് കാ​ത്തോ​ലി​ക ബാ​വ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി സോ​മ​ൻ ന​ന്ദി പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.