കരുവാരകുണ്ട്: പൊതുപ്രവർത്തന മേഖലയിലെ നിറസാന്നിധ്യമായിരുന്ന പി.ഉണ്ണിമാനെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കരുവാരകുണ്ട് പൗരാവലി അനുസ്മരിച്ചു. കിഴക്കെത്തല മരനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.കെ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വ.എം.ഉമ്മർ, അഡ്വ.ഐ.ടി നജീബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം വി.പി ജസീറ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ ശൈലേഷ്, കഥാകൃത്ത് ജി.സി.കാരക്കൽ, എ.കെ.സജാദ് ഹുസൈൻ, ഇ.ഷംസുദീൻ, വി.കൃഷ്ണകുമാർ, ഇ.ബി ഗോപാലകൃഷ്ണൻ, വി.എസ്.എം കബീർ, പി.ജംഷാദ്, പി.കുഞ്ഞീതു, സി.അലവി, പി.മുസ്തഫ, എൻ.ഉണ്ണീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.