പെരിന്തൽമണ്ണ: കലാകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദി ഏർപ്പെടുത്തിയ ഏഴാമത് പ്രതിഭാപുരസ്കാരസമർപ്പണം പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഉദ്്ഘാടനം ചെയ്തു. ഡോ.കൊച്ചു എസ്.മണി (ആരോഗ്യമേഖല), എം.പുരുഷോത്തമൻ മണ്ണാർക്കാട് (സഹകരണമേഖല), ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (ഗാനരചന)എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ചടങ്ങിൽ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ പി.കെ.ശശി, കെട്ടിട നിർമാണതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.ശശികുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ബ്രിട്ടീഷ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയ മൂന്നു വയസുകാരി ജി.ആർ. വാമിക, സംരംഭകൻ പി.പ്രതീഷ്കുമാർ, റിയാലിറ്റി ഷോ താരം സനിഗ സന്തോഷ്, അഡ്വ.എം.സി.ആഷി എന്നിവരെ പി.കെ.ശശി ആദരിച്ചു. മലബാർ സൗഹൃദവേദി രക്ഷാധികാരി കെ.ആർ.രവി അധ്യക്ഷത വഹിച്ചു.
വി.ബാബുരാജ്, എം.മുഹമ്മദ് സലിം, ഡോ.നാസർ, കുറ്റീരി മാനുപ്പ, അമൃതം കൃഷ്ണദാസ്, ഡോ.ഷാജി അബ്ദുൽ ഗഫൂർ, മോഹൻകുമാർ അന്പലപ്പാറ, ബിജുമോൻ പന്തിരുകുലം, കളത്തൊടി രാധാകൃഷ്ണൻ, സി.എസ്.ശശികുമാർ, ബിന്ദു പരിയാപുരത്ത് എന്നിവർ പ്രസംഗിച്ചു. പുരസ്കാരജേതാക്കളായ ഡോ.കൊച്ചു എസ്.മണി, എം.പുരുഷോത്തമൻ മണ്ണാർക്കാട്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരും പ്രസംഗിച്ചു.