ഓ​ടിത്തള​ർ​ന്നു വ​നം​വ​കു​പ്പി​ലെ ആ​ർ​ആ​ർ​ടി വി​ഭാ​ഗം
Sunday, January 23, 2022 12:19 AM IST
നി​ല​ന്പൂ​ർ: ഓ​ടി​ത്ത​ള​ർ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ദ്രു​ത പ്ര​തി​ക​ര​ണ സേ​ന(​ആ​ർ​ആ​ർ​ടി). ജി​ല്ല​യി​ൽ ആ​ർ​ആ​ർ​ടി വി​ഭാ​ഗ​ത്തി​ലു​ള്ള​ത് എ​ട്ടു ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​വു​ക​യും കാ​ട്ടാ​ന​യും ക​ട​വ​യും പു​ലി​യും ക​ര​ടി​യു​മെ​ല്ലാം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ വ​നംവ​കു​പ്പി​ലെ ആ​ർ​ആ​ർ​ടി വി​ഭാ​ഗം പ​ര​ക്കം പാ​ച്ചി​ലി​ലാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ റ​ബർ ബു​ള്ള​റ്റ് മാ​ത്ര​മാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ള്ള​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​ർആ​ർടി വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി പ്ര​തി​ദി​നം എ​ത്തു​ന്ന​ത് 100 ലേ​റെ ഫോ​ണ്‍ വി​ളി​ക​ളാ​ണ്. ജി​ല്ല മു​ഴു​വ​ൻ ഓ​ടി​യെ​ത്താ​ൻ ആ​കെ​യു​ള്ള​ത് ഒ​രു​വാ​ഹ​നം മാ​ത്ര​വും. ഒ​രു ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​റും ര​ണ്ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രും നാ​ല് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രും ഒ​രു പി​എ​സ്‌​സി വാ​ച്ച​റും ഉ​ൾ​പ്പെ​ടെ എ​ട്ടു ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വ​ർ ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കി​ണ​റു​ക​ളി​ൽ വീ​ഴു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​ക്കാ​നും പാ​ന്പു​ക​ളെ പി​ടി​ക്കാ​നും ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ​യും മ​റ്റും ഓ​ടി​ക്കാ​നും വ​നം ആ​ർ​ആ​ർ​ടി വി​ഭാ​ഗത്തി​ലെ ഈ ​ജീ​വ​ന​ക്കാ​ർ വേ​ണം. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ഭാ​രം കു​റ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ആ​ർ​ആ​ർ​ടി യൂ​ണി​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ർ​ആ​ർ​ടി യൂ​ണി​റ്റി​ന് പ​ണം അ​നു​വ​ദി​ച്ച​താ​യി നി​ല​ന്പൂ​ർ എം​എ​ൽ​എ. പി.​വി.​അ​ൻ​വ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല. റ​ബർ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള നീ​ക്കം പ​ല​പ്പോ​ഴും വി​ജ​യം കാ​ണ​ാത്ത​തും ഇ​വ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

വേ​ന​ൽ ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി പു​ഴ​യോ​ര​ങ്ങ​ളി​ലേ​ക്കും ജ​ന​വാ​സകേ​ന്ദ്ര​ത്തി​ലേ​ക്കും എ​ത്തിതു​ട​ങ്ങി​യ​തോ​ടെ ആ​ർ​ആ​ർ​ടി​യു​ടെ നി​ല​ന്പൂ​ർ ഡി​പ്പോ​ക്ക് സ​മീ​പ​മു​ള്ള ഓ​ഫീ​സി​ലേ​ക്കു​ള്ള ഫോ​ണ്‍ വി​ളി​ക​ളു​ടെ എ​ണ്ണ​വും കു​ടു​ക​യാ​ണ്.