പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാം നാ​ളെ
Sunday, May 15, 2022 1:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ക്രി​യ’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം നാ​ളെ രാ​വി​ലെ 9.30 ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍​റ​റി​ൽ ന​ട​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഷ്, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്്, അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ കെ. ​സം​ഗീ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള മ​ല​ബാ​റി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി​യി​ൽ പ്ര​വേ​ശ​നം. ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ളി​ൽ നി​ന്നു യോ​ഗ്യ​രാ​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ളാ​ണ് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നൂ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ആ​ദ്യ ബാ​ച്ചി​ൽ പ്ര​വേ​ശ​നം ന​ൽ​കും. പ്ര​വേ​ശ​ന പ​രീ​ക്ഷ, ഇ​ന്‍റർ​വ്യൂ എ​ന്നി​വ ന​ട​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ന്ത്യ​യി​ലെ ആ​ദ്യ സൗ​ജ​ന്യ റ​സി​ഡ​ൻ​ഷ്യ​ൽ കോ​ച്ചിം​ഗ് സെ​ന്‍ററാ​യി​രി​ക്കു​മി​തെ​ന്നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു. മേ​യ് ര​ണ്ടാം വാ​ര​ത്തോ​ടെ ക്ലാ​സ് ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ​രാ​യ ഫാ​ക്ക​ൽ​റ്റി​ക​ളെ​യാ​ണ് അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സെ​ടു​ക്കാ​നെ​ത്തു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫോ​ണ്‍: 9846653258, 6235577577.