ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, May 15, 2022 1:15 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ കൃ​ഷി നാ​ശം വ​രു​ത്തി. അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ പ​ന്ത​ക്ക​ൽ ജോ​ർ​ജ്, കൊ​ച്ചു​വെ​ന്പി​ള്ളി ജോ​സ​ഫ്, അ​ബ്ദു​ൾ​റ​ഹി​മാ​ൻ കാ​രോ​ളി തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ്് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. ഇ​വ​യു​ടെ പി​ടി​യി​ൽ നി​ന്നു ത​ല​നാ​രി​ഴ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. പ​ന്ത​ക്ക​ൽ ജോ​ർ​ജി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ ക​മു​കി​ൻ തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ ക​മു​കു​ക​ളും വാ​ഴ​ക​ളും ച​വി​ട്ടി​മെ​തി​ച്ചു.

കൊ​ക്കോ, റ​ബ​ർ തു​ട​ങ്ങി​യ വി​ള​ക​ളും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​വും കോ​വി​ഡി​നും ശേ​ഷം അ​തി​ജീ​വ​ന​ത്തി​നാ​യി തീ​വ്ര​ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം തു​ട​രു​ന്ന​ത്. ഇ​തു ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തു​ന്നു. ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​ട്ടാ​ന​ശ​ല്യം ത​ട​യു​ന്ന​തി​നു വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​നു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ സ​ർ​ക്കാ​ർ നീ​ക്കി​വ​യ്ക്കു​ന്ന​ത് വ​നം വ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത​രും ക​രാ​ർ​ലോ​ബി​ക​ളും ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. ക​ർ​ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ണി​യു​ന്ന സൗ​രോ​ർ​ജ വേ​ലി​ക​ൾ നി​ർ​മാ​ണ​ത്തി​നു പി​ന്നാ​ലെ അ​വ കാ​ട്ടാ​ന​ക​ൾ നാ​ശം വ​രു​ത്തു​ന്ന​താ​യും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.