മേ​ലാ​റ്റൂ​ർ - ചെ​മ്മാ​ണി​യോ​ട് ബൈ​പ്പാ​സ് റോ​ഡി​ന് ശാ​പ​മോ​ക്ഷം
Thursday, May 19, 2022 12:44 AM IST
മേ​ലാ​റ്റൂ​ർ: ചെ​മ്മാ​ണി​യോ​ട് ബൈ​പ്പാ​സ് റോ​ഡി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം. റോ​ഡ് ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച അ​ര​ക്കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണി​ത്.
നേ​ര​ത്തെ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി ക​ഴി​ഞ്ഞ മാ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു.
മൊ​ത്തം 950 മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ എം​എ​ൽ​എ അ​നു​വ​ദി​ച്ച ഫ​ണ്ടി​ന്‍റെ 360 മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം ടെ​ൻ​ഡ​റാ​യി​രു​ന്നു. ഇ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 370 മീ​റ്റ​ർ ദൂ​രം റോ​ഡി​നാ​ണ് ടെ​ൻ​ഡ​റാ​യ​ത്. ര​ണ്ടു ടെ​ൻ​ഡ​റു​ക​ളു​ടെ പ്ര​വൃ​ത്തി​യും എ​ട​യാ​റ്റൂ​ർ വെ​മ്മു​ള്ളി ക​ണ്‍​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പി​നാ​ണ്. പ്രാ​രം​ഭ ജോ​ലി​ക​ൾ താ​മ​സി​യാ​തെ തു​ട​ങ്ങും.
അ​വ​ശേ​ഷി​ക്കു​ന്ന 220 മീ​റ്റ​ർ ദൂ​ര​ത്തി​നു​ള്ള ഫ​ണ്ട് മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.