മ​ങ്ക​ട​യി​ലെ ര​ണ്ടു കോ​ള​നി ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി
Thursday, May 19, 2022 12:45 AM IST
മ​ങ്ക​ട: പ​ട്ടി​ക​ജാ​തി വി​ക​സ​നം - അം​ബേ​ദ്ക​ർ സ്വാ​ശ്ര​യ ഗ്രാ​മം പ​ദ്ധ​തി​യി​ൽ മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു കോ​ള​നി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​യി​ൽ​പ​റ​ന്പ് എ​സ്‌​സി കോ​ള​നി, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​റാം​കു​ന്ന് എ​സ്‌​സി കോ​ള​നി എ​ന്നി​വ​യെ​യാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ന​ൽ​കി​യ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് കോ​ള​നി​ക​ളെ അം​ബേ​ദ്ക​ർ സ്വാ​ശ്ര​യ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു ഓ​രോ കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണു​ള്ള​ത്. പ​ദ്ധ​തി വി​ഹി​ത​മാ​യ ഒ​രു കോ​ടി​യു​ടെ ഇ​രു​പ​ത് ശ​ത​മാ​ന​മാ​യ ഇ​രു​പ​തു ല​ക്ഷം രൂ​പ വീ​തം നാ​ൽ​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ര​ണ്ടു കോ​ള​നി​ക​ൾ​ക്കും കൂ​ടി ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ചു​മ​ത​ല.