ഏ​നാ​ന്തി ക​ട​വി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​കപാ​ലം ഒ​ലി​ച്ചു​പോ​യി
Friday, May 20, 2022 12:39 AM IST
എടക്കര: ക​രി​ന്പു​ഴ​ക്ക് കു​റു​കെ ഏ​നാ​ന്തി ക​ട​വി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് പാ​ലം അ​പ​ക​ട​ത്തി​ലാ​യ​ത്. ഇ​തോ​ടെ പ​ള്ളി​ക്കു​ത്ത് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​യാ​യി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മ​ല​യോ​ര​ത്ത് പെ​യ്ത മ​ഴ​യി​ൽ മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു വ​രി​ക​യാ​യി​രു​ന്നു. മു​ട്ടി​ക്ക​ട​വി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തോ​ടെ ബ​ദ​ൽ മാ​ർ​ഗ​ത്തി​ന് ഏ​നാ​ന്തി ക​ട​വി​ൽ വാ​ർ​ഡം​ഗം നു​സൈ​ബ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മു​ഴു​വ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​രു​ന്ന​ത്.

ഒ​രു ആം​ബു​ല​ൻ​സ് വ​രെ ക​ട​ന്ന്പോ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പാ​ലം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത.് താ​ത്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ പ​ള്ളി​ക്കു​ത്ത് നി​ന്ന് നി​ല​ന്പൂ​രി​ലേ​ക്ക് ഏ​ഴു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ചു​ങ്ക​ത്ത​റ കൂ​ട്ട​പ്പാ​ടി പാ​ലം വ​ഴി 15 കി​ലോ​മീ​റ്റ​റും പാ​ലേ​ങ്ക​ര ക​രു​ളാ​യി പാ​ലം വ​ഴി 17 കി​ലോ​മീ​റ്റ​റും ആ​വും.