ഒ​രു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Friday, May 20, 2022 12:39 AM IST
പാ​ണ്ടി​ക്കാ​ട്: ഒ​രു കി​ലോ​യോ​ളം ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി 52 കാ​ര​ൻ പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.
കാ​ളി​കാ​വ് അ​ന്പ​ല​ക്ക​ട​വ് സ്വ​ദേ​ശി കൊ​ടി​ഞ്ഞി​പ്പ​ള്ളി​ക്ക​ൽ കോ​യ ത​ങ്ങ​ളെ​യാ​ണ് (52) ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മേ​ലാ​റ്റൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്.​ഷാ​രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​വ​ക്കാ​ട് വെ​ച്ചാ​ണ് കോ​യ ത​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
നി​ല​വി​ൽ ക​രു​വാ​ര​ക്കു​ണ്ട് പു​ത്ത​ന​ഴി​യി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി ഇ​ട​യ്ക്കി​ടെ ഏ​ർ​വാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ചെ​റു​ക​ച്ച​വ​ട​ക്കാ​ർ​ക്ക് മൊ​ത്ത​മാ​യി ഹാ​ഷി​ഷ് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​യാ​ളാ​ണ് ഇ​യാ​ളെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
പാ​ണ്ടി​ക്കാ​ട് എ​സ്ഐ ഇ.​എ.​അ​ര​വി​ന്ദ​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.