ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 23ന് ​പ​രി​യാ​പു​ര​ത്ത്
Friday, May 20, 2022 12:39 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ജി​ല്ലാ​ത​ല വ​ണ്‍​ഡെ ഫൈ​വ്സ് ഫു​ട്ബോ​ൾ (അ​ണ്ട​ർ 17) ടൂ​ർ​ണ​മെ​ന്‍റ് 23ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ പ​രി​യാ​പു​രം സെ​ന്‍​റ് മേ​രീ​സ് സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ക്കും.
വി​ജ​യി​ക​ൾ​ക്ക് 5000 രൂ​പ​യും ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പി​ന് 3000 രൂ​പ​യും ട്രോ​ഫി​യു മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 01.01.2005നു ​ശേ​ഷം ജ​നി​ച്ച​വ​ർ ആ​യി​രി​ക്ക​ണം. 22ന് 5​നു മു​ൻ​പ് റ​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9747567503, 9400108556.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു മ​ങ്ക​ട സ്വ​ദേ​ശി​ക​ളാ​യ പെ​രി​ഞ്ജീ​രി ബാ​ബു നൗ​ഷാ​ദി​ന്‍റെ മ​ക​ൻ ആ​ദി​ൽ (16), മ​ങ്ക​ട വ​ലി​യ പീ​ഡി​യേ​ക്ക​ൾ അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ മ​ക​ൻ റി​സ്വാ​ൻ (17), കു​ള​ത്തൂ​രി​ൽ ബൈ​ക്കി​ൽ നി​ന്നും വീ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ വി​ബി​ൻ രാ​ജു (35), ഒ​റ്റ​പാ​ല​ത്ത് വ​രോ​ട്ടി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കേ​ര​ള​ശ്ശേ​രി മാ​ധ​വ​ത്തി​ൽ ശ്രീ​ജി​ത്ത് (34) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ണി​മു​ട​ക്കും ധ​ർ​ണ​യും

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ പ​ണി​മു​ട​ക്കും ധ​ർ​ണ്ണ​യും ന​ട​ത്തി. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ഫോം ​സി​സ്റ്റം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു ധ​ർ​ണ്ണ. കെ.​എം. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. ച​ന്ദ്ര​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.