എ​സ് സി പി ഫ​ണ്ട്: കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​നു അ​വാ​ർ​ഡ്
Tuesday, May 24, 2022 12:27 AM IST
കീ​ഴാ​റ്റൂ​ർ: സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ (2021-22) പ​ട്ടി​ക​ജാ​തി (എ​സ്.​സി.​പി)​ഫ​ണ്ട് നൂ​റു​ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച കീ​ഴാ​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് തൃ​ശൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ചു.
ഭ​ര​ണ​സ​മി​തി​ക്കു​ള്ള അ​വാ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. മു​ഹ​മ്മ​ദും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്കു​മാ​റും പ്ലാ​ൻ ക്ലാ​ർ​ക്ക് പി.​പി. ഇ​സ്മാ​യി​ലും പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച പ​ട്ടി​ക​ജാ​തി ഫ​ണ്ട് മു​ഴു​വ​നും ചെ​ല​വ​ഴി​ച്ച​തി​നാ​ണ് അ​വാ​ർ​ഡ്.